KeralaLatest NewsNews

മിതമായ നിരക്കിൽ ചെന്നൈയിലേക്ക് യാത്ര ചെയ്യാം! പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ഒക്ടോബർ 29 ഞായറാഴ്ചയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്

ഉപഭോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ചെന്നൈയിലേക്ക് പ്രത്യേക സർവീസ് ഒരുക്കി കെഎസ്ആർടിസി. ഈ വാരാന്ത്യം തിരുവനന്തപുരത്തിനും ചെന്നൈയ്ക്കും ഇടയിലാണ് കെഎസ്ആർടിസിയുടെ പ്രത്യേക സൂപ്പർ ഡീലക്സ് എയർബസ് സർവീസ് നടത്തുക. ട്രെയിനുകളിൽ ഉണ്ടാകുന്ന തിരക്കുകൾ കണക്കിലെടുത്താണ് ഈ വാരാന്ത്യം പ്രത്യേക സർവീസ് ഒരുക്കിയിരിക്കുന്നത്. ഇതോടെ, മിതമായ ടിക്കറ്റ് നിരക്കിൽ ചെന്നൈയിലേക്ക് യാത്ര ചെയ്യാനാകും.

ഒക്ടോബർ 29 ഞായറാഴ്ചയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. വൈകുന്നേരം 6:30-ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9:50-ന് ചെന്നൈയിൽ എത്തുന്ന തരത്തിലാണ് ക്രമീകരണം. ഇതിനുപുറമേ, ഞായറാഴ്ച രാത്രി 8:00 മണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 11:20-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് 1,331 രൂപയും, ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 1,025 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Also Read: ഇ-റുപ്പി ജനപ്രിയമാക്കാൻ ലക്ഷ്യമിട്ട് ആർബിഐ! പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button