Latest NewsNewsBusiness

ഇ-റുപ്പി ജനപ്രിയമാക്കാൻ ലക്ഷ്യമിട്ട് ആർബിഐ! പുതിയ പദ്ധതികൾ ഉടൻ ആവിഷ്കരിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം

അടുത്ത ഘട്ടത്തിൽ യുപിഐയുമായി ഇ-റുപ്പി ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടികൾ ആർബിഐ സ്വീകരിക്കുന്നതാണ്

ഡിജിറ്റൽ നാണയമായ ഇ-റുപ്പി ജനപ്രിയമാക്കി മാറ്റാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-റുപ്പി ജനപ്രിയമാക്കുന്നതിനായി ആകർഷകമായ ആനുകൂല്യങ്ങളും മറ്റും ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി പ്രത്യേക പദ്ധതികൾക്ക് രാജ്യത്തെ വാണിജ്യ ബാങ്കുകൾ തുടക്കമിട്ടിട്ടുണ്ട്. ഇതോടെ, ഡെബിറ്റ്, ക്രെഡിറ്റ് ഉപഭോക്താക്കൾക്ക് നൽകുന്നതുപോലെയുള്ള ക്യാഷ് ബാക്ക് ഓഫറുകൾ, പോയിന്റുകൾ എന്നിവ ഇ-റുപ്പി ഇടപാടുകൾക്കും ലഭിക്കുന്നതാണ്.

മുൻനിര സ്വകാര്യ മേഖല ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നിവയോടൊപ്പം പൊതുമേഖല ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇ-റുപ്പികൾക്ക് പ്രത്യേക ആനുകൂല്യം നൽകാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. 2022 ഡിസംബറിലാണ് ഇ-റുപ്പിയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിനായി പൈലറ്റ് പദ്ധതിക്ക് ആർബിഐ തുടക്കമിട്ടത്. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം 10 ലക്ഷം ഇടപാടുകൾ നേടുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് അന്ന് പൈലറ്റ് പദ്ധതിക്ക് രൂപം നൽകിയത്. എന്നാൽ, ഉപഭോക്താക്കൾക്കിടയിൽ ഇ-റുപ്പിക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ വിപണന പദ്ധതികൾ ആവിഷ്കരിക്കുന്നത്. അടുത്ത ഘട്ടത്തിൽ യുപിഐയുമായി ഇ-റുപ്പി ബന്ധിപ്പിക്കുന്നതടക്കമുള്ള നടപടികൾ ആർബിഐ സ്വീകരിക്കുന്നതാണ്.

Also Read: കണ്ടക ശനിയും ഏഴര ശനിയും ഇനി ഭയപ്പെടേണ്ട. ഇത്രയും ചെയ്താൽ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button