പ്രകൃതിരമണീയവും വിസ്തൃതിയേറിയതുമായ സംരക്ഷിത മേഖലയാണ് ഓരോ ദേശീയോദ്യാനങ്ങളും. ഒരു പ്രദേശത്തെ സ്വാഭാവികമായ ആവാസവ്യവസ്ഥയെയോ, വന്യജീവികളെയോ, സസ്യജാലങ്ങളെയോ സംരക്ഷിക്കുക എന്നതാണ് ദേശീയോദ്യാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദേശീയോദ്യാനങ്ങൾ ഉണ്ട്. ആന്ധ്രപ്രദേശിലെ പ്രധാന ദേശീയോദ്യാനങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ശ്രീ വെങ്കിടേശ്വര നാഷണൽ പാർക്ക്, ചിറ്റൂർ
തിരുപ്പതിയിൽ നിന്നും ഏകദേശം 10 കിലോമീറ്ററിൽ അകലെ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര ദേശീയോദ്യാനം വളരെ പ്രശസ്തമാണ്. തദ്ദേശീയ സസ്യജാലങ്ങളെയും, സ്ലെർഡർ ലോറിസ്, വൈൽഡ് ഡോഗ് മുതലായ ജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഇവിടം. 1989 -ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. ആഴ്ചയിൽ മുഴുവൻ ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഇവിടെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവേശനം അനുവദിക്കുക.
പാപ്പികൊണ്ടലു നാഷണൽ പാർക്ക്, പാപ്പികൊണ്ടലു
ആന്ധ്രപ്രദേശിന്റെ കിഴക്ക്, പടിഞ്ഞാറൻ ഗോദാവരി ജില്ലകളിലായി ആയിരം കിലോമീറ്റലധികം വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് പാപ്പികൊണ്ടലു നാഷണൽ പാർക്ക്. പ്രകൃതിയുടെ അതിശയകരമായ കാഴ്ചകളും, സസ്യ ജന്തുജാലങ്ങളുടെ സമ്പന്നമായ ജൈവവൈവിധ്യവുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 2008- ലാണ് പാപ്പികൊണ്ടലുവിനെ നാഷണൽ പാർക്കായി പ്രഖ്യാപിച്ചത്. ആഴ്ചയിൽ മുഴുവൻ ദിവസവും രാവിലെ 9 മണി മുതൽ 6 മണി വരെ പ്രവേശനം അനുവദനീയമാണ്.
നാഗാർജുന സാഗർ വന്യജീവി സങ്കേതം
പ്രകൃതി സ്നേഹികളുടെ പറുദീസ എന്ന വിശേഷിപ്പിക്കുന്നവയാണ് ആന്ധ്രപ്രദേശിലെ നാഗാർജുന സാഗർ വന്യജീവി സങ്കേതം. നാഗാർജുന സാഗർ-ശ്രീശൈലം സാങ്ച്വറി എന്ന പേരിലും ഇവ അറിയപ്പെടുന്നു. 1983-ൽ ഇവിടം ടൈഗർ റിസർവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 150ലധികം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ സങ്കേതം.
കോറിംഗ വന്യജീവി സങ്കേതം, കാക്കിനഡ
ആന്ധ്രപ്രദേശിൽ നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വന്യജീവി സങ്കേതങ്ങളിൽ ഒന്നാണ് കാക്കിനഡയിൽ സ്ഥിതി ചെയ്യുന്ന കോറിംഗ വന്യജീവി സങ്കേതം. 35 ഇനം കണ്ടൽ സസ്യങ്ങളുടെയും, 120 ഇനം അപൂർവ പക്ഷികളുടെയും, എണ്ണമറ്റ സസ്യ ജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രമാണ് ഇവിടം. വംശനാശഭീഷണി നേരിടുന്ന വിവിധയിനം കഴുകന്മാരെ നാഷണൽ പാർക്കിൽ പരിപാലിക്കുന്നുണ്ട്. ഇക്കോ ടൂറിസം ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് കോറിംഗ വന്യജീവി സങ്കേതം.
Also Read: കളിച്ചു കൊണ്ടിരുന്ന കുട്ടിയെ വലിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമ ശ്രമം: പ്രതിക്ക് കഠിനതടവും പിഴയും
Post Your Comments