ഡൽഹി: ഇസ്രായേല്‍- ഹമാസ് സംഘർഷത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇതോടൊപ്പം ഗാസയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വെടിനിര്‍ത്തലിനായുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് പ്രസിഡന്റ്, മോദിയുമായി സംസാരിച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് അറിയിച്ചു. ഗാസ മുനമ്പിലെ കര ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വളരെ ഗുരുതരമായിരിക്കുമെന്നും ഇത് മാനുഷിക സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ ഇതിനാവശ്യമായ നടപടികള്‍ ഉടന് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം നരേന്ദ്ര മോദിയോട് വ്യക്തമാക്കി.
Post Your Comments