Latest NewsNewsTechnology

ഓൺലൈനിൽ പരിചയപ്പെട്ട യുവതിയുടെ ഉപദേശം വിനയായി! ഗൈനക്കോളജിസ്റ്റിന് നഷ്ടമായത് കോടികൾ

കഴിഞ്ഞ വർഷം ഓഗസ്റ്റ് 13നാണ് അജ്ഞാത പ്രൊഫൈലിൽ നിന്ന് ഡോക്ടറുടെ മെസഞ്ചറിലേക്ക് സന്ദേശം എത്തിയത്

ഫേസ്ബുക്ക് മെസഞ്ചറിലൂടെ മാത്രം പരിചയപ്പെട്ട യുവതിയുടെ നിർദ്ദേശാനുസരണം ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തിയ ഡോക്ടർക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മുംബൈ സ്വദേശിയും 46 വയസുകാരനുമായ ഗൈനക്കോളജിസ്റ്റാണ് ഓൺലൈൻ ചതിക്കുഴിയിൽ അകപ്പെട്ടത്. ഇതുവരെ നേരിട്ട് കാണുക പോലും ചെയ്യാത്ത സുഹൃത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ക്രിപ്റ്റോ കറൻസിയിൽ 1.10 കോടി രൂപയുടെ നിക്ഷേപം ഡോക്ടർ നടത്തിയത്. അതിൽ 28 ലക്ഷം രൂപ മറ്റൊരു സുഹൃത്തിൽ നിന്നും കടം വാങ്ങിയതാണ്.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 13നാണ് അജ്ഞാത പ്രൊഫൈലിൽ നിന്ന് ഡോക്ടറുടെ മെസഞ്ചറിലേക്ക് സന്ദേശം എത്തിയത്. ക്രിപ്‌റ്റോ ട്രേഡിംഗ് നടത്തുന്ന ആളാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ചാറ്റിന്റെ തുടക്കം. ക്രിപ്റ്റോ കറൻസിയെ കുറിച്ച് കേട്ടറിവ് മാത്രമുള്ള ഡോക്ടർ, യുവതിയുടെ വ്യാജ വാഗ്ദാനങ്ങളിൽ ആകൃഷ്ടനായി ക്രിപ്റ്റോയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. നിക്ഷേപങ്ങൾക്കെല്ലാം നല്ല ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് ആരംഭിച്ചത്.

Also Read: അഭയാർത്ഥി പ്രതിസന്ധിയും ഇലക്ഷനും: ഈ തിരഞ്ഞെടുപ്പിൽ മിസോറാം സാക്ഷ്യം വഹിക്കുന്നത്?

യുവതിയുടെ നിർദ്ദേശാനുസരണം, ഡോക്ടർ ട്രേഡിംഗ് അക്കൗണ്ട് തുടങ്ങുകയും വ്യക്തിഗത വിവരങ്ങളെല്ലാം യുവതിക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഘട്ടം ഘട്ടമായാണ് 1.10 കോടി രൂപയുടെ നിക്ഷേപം ഡോക്ടർ നടത്തിയത്. എന്നാൽ, ട്രേഡിംഗ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം ഡോക്ടർ മനസിലാക്കിയത്. കഴിഞ്ഞ വർഷമാണ് തട്ടിപ്പിന് ഇരയായതെങ്കിലും, ഒരു വർഷത്തിനുശേഷമാണ് ഡോക്ടർ പോലീസിൽ പരാതി നൽകുന്നത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുംബൈ ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button