Latest NewsNewsBusiness

കാരണം കാണിക്കൽ നോട്ടീസിന് മറുപടിയില്ല! ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ബിനാൻസ്, കൊക്കോയിൻ, ഒ.കെ എക്സ് എന്നിവയുടെ വെബ്സൈറ്റുകൾക്കാണ് കേന്ദ്രം പൂട്ടിട്ടിരിക്കുന്നത്

വിദേശ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾ, വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാർ എന്നിവർക്കെതിരെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. വെർച്വൽ ഡിജിറ്റൽ അസറ്റ് സർവീസ് പ്രൊവൈഡർമാരായ ബിനാൻസ്, കൊക്കോയിൻ, ഒ.കെ എക്സ് എന്നിവയുടെ വെബ്സൈറ്റുകൾക്കാണ് കേന്ദ്രം പൂട്ടിട്ടിരിക്കുന്നത്. ഈ ആപ്പുകളുടെ ആൻഡ്രോയിഡ് പതിപ്പുകളും ഉടൻ തന്നെ നീക്കം ചെയ്യും. കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.

കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന് ആവശ്യമായ നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ബിനാൻസ് അടക്കമുള്ള 8 ക്രിപ്റ്റോ എക്സ്ചേഞ്ചുകൾക്കും, എഫ്ഐയുവിനും കഴിഞ്ഞ ഡിസംബർ 28ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, സമയപരിധി കഴിഞ്ഞിട്ടും കാരണം കാണിക്കൽ നോട്ടീസിന് കമ്പനികൾ മറുപടി നൽകാത്തതിനെ തുടർന്നാണ് വെബ്സൈറ്റുകൾ നിരോധിച്ചത്. ഇവയുടെ യുആർഎല്ലിലേക്കുള്ള പ്രവേശനം തടഞ്ഞിട്ടുണ്ട്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ബിനാൻസ് പോലുള്ള ഓഫ്ഷോർ ക്രിപ്റ്റോ കറൻസി ലീഡിംഗ് ആപ്പുകൾ പൂർണമായും നിരോധിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ആഗോള ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകൾക്ക് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം ഇല്ലാത്തതിനാൽ, കേന്ദ്ര ഖജനാവിന് പ്രതിവർഷം 3000 കോടി രൂപയുടെ നികുതി ചോർച്ചയാണ് സംഭവിക്കുന്നത്.

Also Read: ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലിദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപ: റിപ്പോര്‍ട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button