കുമരകം: കുമരകത്ത് വീട്ടമ്മയെ ആക്രമിച്ച് മാല പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വൈക്കം തലയാഴം കിഴക്കേ കരിയത്തറ സാബു(51)വിനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച കുമരകം അപ്സര ജംഗ്ഷന് സമീപം കട നടത്തുന്ന അമ്മങ്കരി പുത്തൻപറമ്പിൽ തമ്പാന്റെ ഭാര്യ ഗീത(60)യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് മാല മോഷണത്തിന് പദ്ധതിയിട്ടതെന്ന് ബിൽഡിംഗ് കോൺട്രാക്ടറായ പ്രതി പൊലീസിനോടു പറഞ്ഞു.
കുമരകം-കെെപ്പുഴമുട്ട് റാേഡിലെ 150ൽ പരം സിസിടിവി കാമറകൾ പരിശോധിച്ചതിനെത്തുടർന്നാണ് പൊലീസ് സംഘത്തിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ എത്തിയ ബൈക്കിന്റെ നമ്പർ കണ്ടെത്തുകയും ഉടമയെ തിരിച്ചറിയുകയുമായിരുന്നു.
കുമരകത്ത് പ്രതി വാടകയ്ക്കു താമസിക്കുന്ന വീടിനു സമീപത്തുനിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ ബിൻസ് ജോസഫിന്റെയും എസ്ഐ കെ.എൻ. ഷാജിയുടെയും നേതൃത്വത്തിൽ കുമരകം പൊലീസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments