ThiruvananthapuramLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ആക്രമണം: അറസ്റ്റ്

തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വർക്കല പുത്തൻചന്തയിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിൽ എറിഞ്ഞ് തകർത്തു.

Read Also : മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു

പെൺകുട്ടി കേസ് നൽകുമെന്ന് വ്യക്തമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്‌പിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടുകയായിരുന്നു. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു.

പുത്തൻ ചന്തയിൽ വച്ച് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് തന്നെ മുൻപ് പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞതെന്ന് കടയ്ക്കാവൂർ എസ്ഐ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button