KeralaLatest NewsNews

ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന്‍ അനുഭവിക്കുന്നത്: സുരേഷ് ഗോപി

ഒരു ശനിയാഴ്ച വെളുപ്പിന് നുഴഞ്ഞുകയറിയുള്ള ആക്രമണത്തിന്റെ പകരംവീട്ടലാണ് നടക്കുന്നത്.

കോഴിക്കോട് :  കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നടത്തിയ പ്രസംഗത്തിനിടെ, ഹമാസ് ഭീകരസംഘടനയാണെന്നു ശശി തരൂർ പറഞ്ഞിരുന്നു. തരൂരിന്റെ വാക്കുകൾ യാഥാര്‍ഥ്യമാണെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയാണ് പലസ്തീന്‍ അനുഭവിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

read also: വെറും വയറ്റില്‍ നാരങ്ങ വെള്ളത്തില്‍ തേൻ ചേര്‍ത്ത് കുടിക്കരുത്!! അപകടം

‘അദ്ദേഹം പറഞ്ഞതില്‍ ഒരു ചെറിയ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. അതിനെക്കുറിച്ച്‌ ഞാന്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല. അത് എന്റെ നേതാക്കള്‍ പറയും. ഞാന്‍ അങ്ങനെ രാഷ്ട്രീയം പറയുന്ന ആളല്ല. അവിടെ ഒരു ശനിയാഴ്ച വെളുപ്പിന് നുഴഞ്ഞുകയറിയുള്ള ആക്രമണത്തിന്റെ പകരംവീട്ടലാണ് നടക്കുന്നത്. അതിന് ഇസ്രയേലിന് ഏത് ലിമിറ്റ് വരെ പോകാമെന്ന് നിശ്ചയിക്കാന്‍ നമുക്ക് അവകാശമില്ല’- സുരേഷ് ഗോപി പറഞ്ഞു.

ജമ്മു കശ്മീരിന്റെ മോചനത്തിനായി അവിടുത്തെ തീവ്രവാദികളെ പിന്തുണക്കുമെന്ന് പറയുന്നത് പോലെയാണ് ഹമാസിനെ പിന്തുണക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എംകെ മുനീര്‍ തന്റെ നല്ല സുഹൃത്താണ്. സിഎച്ച്‌ മുഹമ്മദ് കോയയുടെ മകനായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് അദ്ദേഹത്തോട് മറുപടി പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button