ThiruvananthapuramLatest NewsKeralaNattuvarthaNews

വന്ദേ ഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നില്ല: ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി റെയിൽവേ

തിരുവനന്തപുരം: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ ട്രെയിനുകൾ വൈകുന്നുവെന്ന ആരോപണം തള്ളി ദക്ഷിണ റെയിൽവേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്നും ഒക്ടോബർ മാസത്തിൽ മഴകാരണം ട്രെയിനുകൾ വൈകുന്നത് പതിവാണെന്നും റെയിൽവേ വ്യക്തമാക്കി.

കൊച്ചുവേളിയിൽ ട്രാക്കിൽ വെള്ളം കയറിയതിനാലും തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗർകോവിൽ സെക്ഷനിലും മണ്ണിടിച്ചിൽ കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നതായും റെയിൽവേ അറിയിച്ചു. ചേർത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാൽ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കിൽ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.

രാജധാനി എക്സ്പ്രസും വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിന്‍റെ യാത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വ്യക്തമാക്കി. വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകിയാണ് വേണാട് പുറപ്പെടുന്നത്. എന്നാൽ, ഷൊർണൂരിൽ പഴയ സമയത്തു തന്നെയാണ് എത്തുന്നത്.

കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളത്. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിന്‍റെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button