വെഞ്ഞാറമൂട്: വീടിന്റെ കതകിന് തീയിട്ട ശേഷം നടത്തിയ കവർച്ചയിൽ അഞ്ച് പവൻ ആഭരണങ്ങളും 10,000 രൂപയും മറ്റു സാധനങ്ങളും നഷ്ടപ്പെട്ടു. കല്ലറ മീതൂർ പാലാഴിയിൽ ഗിരീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
പൂജാ അവധിയായതിനാൽ വീട്ടുകാർ ശനിയാഴ്ച വിനോദയാത്രക്ക് പോയിരുന്നു. തിങ്കളാഴ്ച മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ അടുക്കളവശത്തെ വാതിൽ തീകത്തിച്ചു നശിപ്പിച്ച ശേഷമാണ് മോഷ്ടക്കൾ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചാണ് സ്വര്‍ണവും പണവും കവർന്നത്.
വീട്ടുകാർ പാങ്ങോട് പൊലീസിൽ പരാതി നൽകി. സിഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments