WayanadKeralaNattuvarthaLatest NewsNews

അതിര്‍ത്തി തര്‍ക്കം: ഗൃഹനാഥന് കുത്തേറ്റു, ആക്രമിച്ചത് സഹോദരൻ

തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്

മാനന്തവാടി: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന് കുത്തേറ്റു. തൃശ്ശിലേരി മോട്ടയിലെ മരോട്ടിവീട്ടില്‍ മാര്‍ട്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് എന്ന കുഞ്ഞ് ആണ് ആക്രമിച്ചതെന്നാണ് വിവരം.

Read Also : ‘ഞാൻ എന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പം‘: ഹമാസ് ഭീകരാക്രമണം വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ

വയനാട് തൃശ്ശിലേരിയില്‍ ആണ് സംഭവം. ഭൂമി സംബന്ധിച്ച സര്‍വ്വേയില്‍ തോമസിന് സ്ഥലം കുറഞ്ഞെന്ന കാരണത്താലാണ് ആക്രമണം നടത്തിയത്. വയറില്‍ വലതുവശത്തായി കുത്തേറ്റ മാര്‍ട്ടിൻ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുനെല്ലി പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button