പറവൂർ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരന്തര കുറ്റവാളിയായ യുവാവിനെ കാപ്പചുമത്തി നാടുകടത്തി. പറവൂർ വടക്കേക്കര കുഞ്ഞിത്തൈ നികത്തിൽ വീട്ടിൽ സലീഷിനെ(39)യാണ് കാപ്പചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയത്.
കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ പറവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. വടക്കേക്കര, പറവൂർ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ്.
Read Also : ‘എന്നും പലസ്തീന് ജനതയ്ക്കൊപ്പം’: ഹമാസ് ഭീകര സംഘടനയാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ശശി തരൂര്‍
Post Your Comments