
അടിമാലി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. മുതിരപ്പുഴ തൈപ്പറമ്പിൽ ഷിജു(43)വിനാണ് പരിക്കേറ്റത്.
കല്ലാർകുട്ടി-പാക്കാലപ്പടി റോഡിൽ മുതിരപ്പുഴയിൽ ഇന്നലെ രാവിലെ 11ഓടെയാണ് അപകടം നടന്നത്. അഞ്ചാംമൈലിൽനിന്ന് കല്ലാർകുട്ടിയിലേക്കു വരുമ്പോൾ ഇറക്കത്തോടു കൂടിയ കൊടുംവളവിൽ ഓട്ടോറിക്ഷ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന്, റോഡിന്റെ സംരക്ഷണഭിത്തിയുമായി ബന്ധപ്പെട്ടു നിർമിച്ചിരുന്ന പാരപ്പറ്റിൽ ഇടിപ്പിച്ച് വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ബലക്ഷയമുള്ള പാരപ്പറ്റായതിനാൽ ഇത് തകർത്ത് ഓട്ടോ കൊക്കയിലേക്കു മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഷിജുവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരൻ കൊടിയംപാറ ഏലിയാസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post Your Comments