ഹൈദരാബാദിൽ തെലുങ്ക് സംസാരിക്കുന്ന പ്രദേശവുമായി ആന്ധ്രാ സംസ്ഥാനം ലയിപ്പിച്ചാണ് 1956 നവംബർ 1-ന് ആന്ധ്രാപ്രദേശ് രൂപീകരിച്ചത്. മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.മഹാഭാരതത്തിലും ഐതെരീയ ബ്രാഹ്മണ ഇതിഹാസത്തിലും ആന്ധ്രാ രാജ്യത്തെ പരാമർശിച്ചിട്ടുണ്ട്.
മൌര്യരാജാക്കൻമാരുടെ കാലത്തും ആന്ധ്ര എന്ന രാജ്യം ഉണ്ടായിരുന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഭരതന്റെ നാട്യശാസ്ത്രത്തിലും “ആന്ധ്രാ വംശത്തെ” കുറിച്ച് പരാമർശം ഉണ്ട്. ഗുണ്ടൂർ ജില്ലയിലെ ഭട്ടിപ്റോലു ഗ്രാമത്തിൽ കാണുന്ന ലിഖിതങ്ങൾ തെലുങ്ക് ഭാഷയുടെ വേരുകളിലേക്കു വഴിതെളിക്കുന്നു. ചന്ദ്രഗുപ്ത മൗര്യനെ സന്ദർശിച്ച മെഗാസ്തീൻസ് 3 കോട്ടനഗരങ്ങളും, 10,000 കാലാൾപ്പടയും, 200 കുതിരപ്പടയും, 1000 ആനകളും ഉള്ള ആന്ധ്രാരാജ്യത്തെ വർണ്ണിക്കുന്നുണ്ട്. രണ്ടായിരത്തിമുന്നൂറു കൊല്ലം മുമ്പ് ഉത്തരേന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിച്ച ഗ്രീക്കുസഞ്ചാരിയായിരുന്നു മെഗസ്തനിസ്.
ലിഖിതങ്ങളിൽ പരാമർശിച്ചിരിക്കുന്ന പ്രകാരം കുബേരകൻ എന്ന രാജാവ് ഭരിച്ചിരുന്ന ഒരു തീരദേശരാജ്യം ആദ്യകാലത്ത് ഇവിടെ നിലവിലിരുന്നു. പ്രതിപാലപുര (ഭട്ടിപ്റോലു) ആയിരുന്നു ഈ രാജ്യത്തിന്റെ തലസ്താനം. ധന്യകതാക/ധരണികോട്ട (ഇന്നത്തെ അമരാവതി) ഇതേ കാലഘട്ടത്തിലെ ഒരു പ്രധാനസ്ഥലമായിരുന്നിരിക്കണം, ഗൗതമബുദ്ധൻ ഇവിടം സന്ദർശിച്ചതായി പരാമർശങ്ങൾ ഉണ്ട്.
ബിസി നാലാം നൂറ്റാണ്ടിൽ മൗര്യന്മാർ ആന്ധ്രയുടെ മേൽ അധികാരമുറപ്പിച്ചു. മൗര്യരാജവംശം തകർന്നപ്പോൾ ശതവാഹന രാജവംശം ബിസി 3ആം നൂറ്റാണ്ടിൽ ആന്ധ്രയെ സ്വതന്ത്രമാക്കി. സതവാഹനമാരിലെ പതിനേഴാമത്തെ രാജാവായ ഹലൻ ഏറെ പ്രസിദ്ധനായി. അവരുടെ ഭരണകാലത്ത് കലയ്ക്കും സാഹിത്യത്തിനും വളരം പ്രാധാന്യം സിദ്ധിച്ചു. നാനൂറിലേറെ വർഷം സതവാഹനന്മാർ രാജ്യം ഭരിച്ചതായി രേഖകളുണ്ട്. മൌര്യൻമാരുടെ ഭരണം പോലെ ശക്തമായിരുന്നു. എ.ഡി. 170-മാണ്ടിൽ ഭരിച്ച അദ്ദേഹം 29 കൊല്ലത്തെ ഭരണത്തിനിടയിൽ ശകൻമാർ പിടിച്ചടക്കിയ രാജ്യഭാഗങ്ങളെല്ലാം വീണ്ടെടുത്തു.
എഡി 220ൽ സതവാഹന്മാർ ക്ഷയിച്ചപ്പോൾ ഇക്ഷ്വാകു രാജവംശം, ചോള രാജവംശം, പല്ലവ രാജവംശം, ആനന്ദഗോത്രികർ, കിഴക്കൻ ചാലൂക്യന്മാർ തുടങ്ങി പല രാജവംശങ്ങൾ തെലുങ്കുദേശം ഭരിച്ചു. കടപ്പ പ്രദേശത്തുള്ള അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ലിഖിതങ്ങൾ ചോളഭരണകാലത്ത് തെലുങ്ക് ഭാഷ നിലനിന്നിരുന്നു എന്നതിന്റെ തെളിവു തരുന്നു. പ്രാകൃതം, സംസ്കൃതം ഭാഷകളെ പുറന്തള്ളി തെലുങ്കു ഭാഷ പ്രചാരത്തിലായത് ഈ കാലഘട്ടത്തിലാണ്.
വിനുകോണ്ട ഭരിച്ചിരുന്ന വിഷ്ണുകുന്ദിനന്മാരാണ് തെലുങ്ക് ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചത്. പിന്നീട് കിഴക്കൻ ചാലൂക്യന്മാർ വെൻഗി തലസ്ഥാനമാക്കി കുറേക്കാലം ആന്ധ ഭരിച്ചു. ഏകദേശം 1022 ADയിൽ ചാലൂക്യരാജാവ് രാജരാജനരേന്ദ്രൻ രാജമുന്ദ്രിയിൽ നിന്ന് ഭരണം നടത്തി. 12ഉം 13ഉം നൂറ്റാണ്ടുകളിൽ പൽനാട് യുദ്ധത്തോടെ ചാലൂക്യവംശം ക്ഷയിക്കുകയും കാക്കാതിയ രാജ്യവംശം ശക്തിപ്രാപിക്കുകയും ചെയ്തു. ഇവർ തെലുങ്ക് ഭാഷാപ്രദേശങ്ങളെ ഒന്നിപ്പിച്ചു. AD 1323ഇൽ ദൽഹി സുൽത്താൻ ഗിയാസുദ്ദീൻ തുഗ്ലക്ക് പട്ടാളത്തെ അയച്ച് വാറങ്കൽ കൈവശപ്പെടുത്തുകയും, പ്രതാപരുദ്രരാജാവിനെ തടവിലാക്കുകയും ചെയ്തു. മുസുനുറി നായക്മാർ വാറങ്കൽ തിരിച്ചുപിടിച്ച് 1326 മുതൽ 50 വർഷക്കാലം ഭരണം നടത്തി.
Post Your Comments