പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
പത്തനംതിട്ട കുന്നന്താനത്ത് പുലർച്ചെയോടെയാണ് സംഭവം. ചങ്ങനാശേരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശ്രീജ. പ്രവാസിയായിരുന്ന വേണുക്കുട്ടൻ ജോലി വിട്ട് അടുത്തിടെയാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Read Also : കാസർഗോഡ് എംഎൽഎയെ കബളിപ്പിച്ച് പണം തട്ടി ഓൺലൈൻ സംഘം: അന്വേഷണം ആരംഭിച്ച് പൊലീസ്
കീഴ്വായ്പുര് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. തുടർന്ന്, മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
Post Your Comments