ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ ഉപഭോക്താക്കൾക്കായി വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ചാനൽ. ചുരുങ്ങിയ കാലയളവിനുള്ളിൽ തരംഗമായി മാറിയ വാട്സ്ആപ്പ് ചാനലിലേക്ക് പുതിയ അപ്ഡേറ്റുകൾ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കമ്പനി. വ്യക്തികളുടെയും സംഘടനകളുടെയും അപ്ഡേറ്റുകൾ പങ്കുവയ്ക്കുന്നതിനുള്ള മാധ്യമം എന്ന നിലയിലാണ് ചാനൽ പ്രവർത്തിക്കുന്നത്. പുതുതായി എത്തുന്ന അപ്ഡേറ്റുകളിൽ ഉൾപ്പെടുത്തുന്ന ഫീച്ചറുകളെ കുറിച്ച് കൂടുതൽ അറിയാം.
വാട്സ്ആപ്പ് ചാനലുകളിലെ അഡ്മിന്മാരെ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ എത്തുന്നത്. ചാനലിൽ വോയിസ് മെസേജുകളും സ്റ്റിക്കറുകളും പങ്കുവെക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ, ചാനലിൽ ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോ ജിഫുകൾ എന്നിവ മാത്രമാണ് പങ്കുവെക്കാൻ കഴിയുക. വോയിസ് മെസേജും സ്റ്റിക്കറും പങ്കുവെക്കാൻ കഴിയുന്നതോടെ ഉപഭോക്താക്കളും ചാനൽ അഡ്മിന്മാരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ഫലപ്രദമാകും. വൺവേ കമ്മ്യൂണിക്കേഷൻ മാത്രമാണ് വാട്സ്ആപ്പ് ചാനൽ മുഖാന്തരം സാധ്യമാകുന്നത്.
Also Read: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവിന്റെ മരണം: ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കും
Post Your Comments