
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടൻ സുരേഷ് ഗോപി മമ്മൂട്ടി തനിക്ക് നല്‍കിയ ഉപദേശത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
‘മമ്മൂക്ക ഈ കഴിഞ്ഞ ദിവസങ്ങളില്‍ എന്നോട് പറഞ്ഞു, നീ ഇലക്ഷന് നില്‍ക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോട്ട് തന്ന് ജയിപ്പിച്ച് വിട്ടാല്‍ എല്ലാം കൂടെ പമ്പരം കറക്കുന്നതുപോലെ എടുത്തിട്ട് കറക്കും. ഞാന്‍ പറഞ്ഞു, മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പുള്ളി പറഞ്ഞ് പിണങ്ങുകയും ചെയ്യും. പുള്ളി അതിന്‍റെ ഒരു നല്ല വശം വച്ചിട്ട് പറഞ്ഞതാണ്.- സുരേഷ് ഗോപി പറഞ്ഞു.
പുതിയ ചിത്രം ഗരുഡന്റെ പ്രമോഷൻ തിരക്കിലാണ് സുരേഷ് ഗോപി.
Post Your Comments