ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കാനും നിരവധി തരത്തിലുള്ള മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ഇത്തവണ വിശ്വസനീയമായി തോന്നുന്ന സ്ഥാപനങ്ങളുടെ പേരിൽ ഉപഭോക്താക്കളെ കബളിപ്പിച്ചാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിയെടുക്കുന്നത്. ബാങ്കിന്റെയും മറ്റ് സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേനയാണ് ഉപഭോക്താക്കളുമായി സൗഹൃദം സ്ഥാപിക്കുക. തുടർന്ന് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്.
ഉപഭോക്താക്കൾക്ക് ചില ലിങ്കുകൾ അയക്കുകയും, അതിലുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിക്കുന്നതുമാണ് തട്ടിപ്പിന്റെ രീതി. ബാങ്കുകളുടേത് സമാനമായ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതോടെ, സ്ക്രീൻ ഷെയറിംഗ് ഓണാവുകയും അത് മുഖാന്തരം അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ കൈക്കലാക്കാനുമാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. സ്ക്രീൻ ഷെയറിംഗ് സാധ്യമാകുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളെല്ലാം തട്ടിപ്പുകാരുടെ കൈകളിലെത്തും.
ബാങ്കുകളോ, മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഫോൺ മുഖാന്തരം ആവശ്യപ്പെടില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിഗത വിവരങ്ങളും, ബാങ്ക് അക്കൗണ്ടിൽ വിവരങ്ങളും ആവശ്യപ്പെട്ട് ഫോണിലേക്ക് എത്തുന്ന കോളുകൾ, എസ്എംഎസ്, ഇമെയിലുകൾ എന്നിവയോട് പ്രതികരിക്കാൻ പാടില്ല. ഇതിന് പുറമേ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, വാലിഡിറ്റി, സിവിസി, ഒടിപി, പിൻ നമ്പറുകൾ എന്നിവയും ആരുമായും പങ്കുവയ്ക്കാൻ പാടില്ല.
Post Your Comments