തിരുവനന്തപുരം: വൈദ്യുതിക്ക് കെഎസ്ഇബി ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരാൻ തീരുമാനം. യൂണിറ്റിന് 19 പൈസ അധികം ഈടാക്കും. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്.
Read Also: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം: കാർ യാത്രക്കാരൻ മരിച്ചു
ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.
ജൂൺ മാസം ഒന്ന് മുതലാണ് യൂണിറ്റിന് 19 പൈസ സർചാർജ് ഇനത്തിൽ കെഎസ്ഇബി ഈടാക്കാൻ തീരുമാനിച്ചത്. യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്. എന്നാൽ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോർഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പിലാക്കിയത്.
Post Your Comments