തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കരുവന്നൂര്‍ ബാങ്കില്‍ മാത്രമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സഹകരണ രജിസ്ട്രാര്‍ ടി.വി സുഭാഷ് ഐഎഎസാണ് കോടതിയെ സമീപിച്ചത്. കൂടാതെ ഇഡി സമന്‍സ് നിയമ വിരുദ്ധമാണെന്നും ടി.വി സുഭാഷ് കോടതിയെ അറിയിച്ചു.
എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമന്‍സില്‍ പറയുന്നില്ല. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നതെന്നും സമന്‍സ് മാനസികമായി പീഡിപ്പിക്കാന്‍ വേണ്ടിയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സഹകരണ മേഖലയെ അപകീര്‍ത്തിപ്പെടുത്താനും വിശ്വാസ്യത തകര്‍ക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. കുടുംബ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുന്ന ഇഡി നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ഈ മാസം 27ലേക്ക് മാറ്റി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷന്‍. ഇരുവര്‍ക്കുമെതിരെ ഇഡി കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം. ഈ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാകും ജാമ്യാപക്ഷേയില്‍ 27ന് വിധി പറയുക.
Post Your Comments