തുറവൂർ: പകൽ സമയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് അന്യസംസ്ഥാനക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എം ഡി സൽമാൻ (20), എസ് ആർ രാഖിഹ് (19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുത്തിയതോട് പൊലീസ് ആണ് പിടികൂടിയത്.
Read Also : പ്രളയ ദുരിതാശ്വാസത്തിനിടെ വീരമൃത്യു വരിച്ച കെഎസ്ഇബി ഉദ്യോഗസ്ഥൻ രഘുനാഥിന് ജന്മനാട്ടിൽ സ്മാരകം
ഒക്ടോബര്‍ 22-ന് രാവിലെയായിരുന്നു സംഭവം നടന്നത്. ആലപ്പുഴ കുത്തിയതോട് നാളികാട്ട് ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണ ഷേണായിയുടെ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിളക്കുകളുമാണ് മൂന്നംഗ സംഘം കവർന്നത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം നടത്തിയത്.
സംഭവ സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനെത്തിയ ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. ചന്തിരൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിലെ താമസ സ്ഥലത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments