തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍ പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങള്‍ സംബന്ധിച്ച് എന്‍സിആര്‍ടി നിയോഗിച്ച സമിതിയാണ് എല്ലാ പാഠപുസ്തകങ്ങളിലും ഇന്ത്യക്ക് പകരം ഭാരതെന്ന് രേഖപ്പെടുത്താന്‍ ശുപാര്‍ശ നല്‍കിയത്. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി എന്‍സിഇആര്‍ടി പാനല്‍ അംഗം സിഐ ഐസക് ആണ് വ്യക്തമാക്കിയത്.
ആഘോഷിച്ചിട്ടും കൊതിതീരാത്ത ഡിസംബറിന് കൊച്ചി നൽകുന്ന സമ്മാനം: കൊച്ചിൻ കാർണിവൽ
പേരുമാറ്റുന്നതിനായുള്ള നിര്‍ദ്ദേശം മാസങ്ങള്‍ക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോള്‍ അതിന് അംഗീകാരം ലഭിച്ചതായും സിഐ ഐസക് വിശദമാക്കി. എന്നാൽ ഇതിനെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാനാണ് ശ്രമം നടത്തുന്നതെന്നും ഇന്ത്യയുടെ ചരിത്രമാണ് മാറ്റാന്‍ ശ്രമിക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
Post Your Comments