കഴിഞ്ഞ ഏതാനും വർഷങ്ങളായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ദൃശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിവിധ സ്ഥാപനങ്ങൾ മ്യൂച്വൽ ഫണ്ടുകൾക്ക് പ്രാധാന്യം നൽകിയുള്ള നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഓഹരി വിപണിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് ഉയർന്ന നേട്ടം ഉണ്ടാക്കിക്കൊടുത്ത ഓഹരികളിൽ നിക്ഷേപിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് ബന്ധൻ മ്യൂച്വൽ ഫണ്ട്. ഇത്തവണ നിക്ഷേപകർക്കായി ഏറ്റവും പുതിയ ബന്ധൻ നിഫ്റ്റി ആൽഫ 50 ഇൻഡക്സ് ഫണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. വൈവിധ്യമാർന്ന ഓഹരികളിലാണ് ഇതിലൂടെ നിക്ഷേപം നടത്താൻ സാധിക്കുക.
വിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഉയർന്ന മൂല്യമുള്ള ഓഹരികൾക്ക് മുൻതൂക്കം നൽകാൻ ഈ ഫണ്ട് സഹായിക്കുന്നതാണ്. നിക്ഷേപകർക്ക് നവംബർ 6 വരെയാണ് നിക്ഷേപം നടത്താൻ അവസരമുള്ളത്. അംഗീകൃത മ്യൂച്വൽ ഫണ്ട് വിതരണക്കാർ മുഖേനയും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, ബന്ധൻ വെബ്സൈറ്റ് എന്നിവ മുഖേനയും ഈ ഫണ്ടിൽ നിക്ഷേപം നടത്താവുന്നതാണ്. വിപണിയിലെ അനിശ്ചിതാവസ്ഥകളെ മറികടന്ന് ഉയർന്ന വരുമാനം നേടിത്തരാൻ ഈ ഫണ്ടിന് കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
Post Your Comments