Latest NewsIndia

ഇനി ഇന്ത്യ വേണ്ട, ‘ഭാരത്’മതി: പാഠപുസ്തകങ്ങളില്‍ പേരുമാറ്റം നടത്തുമെന്ന് എൻസിഇആർടി

രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്ന് പുനർനാമകരണം ചെയ്യുമോ എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ സുപ്രധാന തീരുമാനവുമായി എൻസിഇആർടി (നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്). അടുത്ത് അച്ചടിക്കുന്ന പുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി എൻസിഇആർടി പാനൽ അംഗം സിഐ ഐസക് പറഞ്ഞു.

പേരുമാറ്റുന്നതിനായുള്ള നിർദ്ദേശം മാസങ്ങൾക്ക് മുമ്പ് മുന്നോട്ട് വച്ചതാണെന്നും, ഇപ്പോൾ അതിന് അംഗീകാരം ലഭിച്ചതായും ഐസക് പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ പേരുമാറ്റം കൊണ്ടുവരാനാണ് ശുപാര്‍ശ. എന്നാല്‍ പാനല്‍ ശുപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും ഇതില്‍ നിലവില്‍ തീരുമാനമായിട്ടില്ലെന്നും എന്‍.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ന്യൂസ് 18-നോട് പറഞ്ഞു.

ഈ വർഷമാദ്യം ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 അത്താഴ വിരുന്നിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ “ഇന്ത്യൻ പ്രസിഡന്റ്” എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന് വിശേഷിപ്പിച്ചതും , സെപ്തംബറിൽ ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റ് ‘ഭാരത്’ എന്ന് പ്രദർശിപ്പിച്ചതും പ്രതിപക്ഷം വിവാദമാക്കിയിരുന്നു. എന്നാൽ ഭരണഘടനയിൽ ഭാരത് എന്ന് കൂടി ഉള്ളതിനാൽ എതിർക്കാൻ പറ്റിയ ഒന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button