KollamNattuvarthaLatest NewsKeralaNews

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു

പ​ന്മ​ന കൊ​ല്ല​ക സു​നി​ല്‍ ഭ​വ​ന​ത്തി​ല്‍(ചി​ങ്ങോ​ട്ട് ത​റ​യി​ല്‍) സു​നി​ല്‍ കു​മാ​റി​ന്‍റേയും സ​ന്ധ്യ​യു​ടെ​യും മ​ക​ന്‍ അ​ഭി​ന​വ്(14) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി മ​രി​ച്ചു.​ പ​ന്മ​ന കൊ​ല്ല​ക സു​നി​ല്‍ ഭ​വ​ന​ത്തി​ല്‍(ചി​ങ്ങോ​ട്ട് ത​റ​യി​ല്‍) സു​നി​ല്‍ കു​മാ​റി​ന്‍റേയും സ​ന്ധ്യ​യു​ടെ​യും മ​ക​ന്‍ അ​ഭി​ന​വ്(14) ആ​ണ് മ​രി​ച്ച​ത്.

Read Also : ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30- ഓ​ടെയാണ് സംഭവം. കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ച്ച​തി​ന് ശേ​ഷം പ​ന​യ​ന്നാ​ര്‍ കാ​വ് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടയി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്നു.​ കൂ​ട്ടു​കാ​ര്‍ ര​ക്ഷി​ക്കാ​ന്‍ നോ​ക്കി​യെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ച​വ​റ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ യൂ​ണി​റ്റെ​ത്തി വെ​ള്ള​ത്തി​ല്‍ നി​ന്നും അ​ഭി​ന​വി​നെ ക​ര​ക്കെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പ​ന​യ​ന്നാ​ര്‍​കാ​വ് സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥിയാ​ണ് അ​ഭി​ന​വ്. സ​ഹോ​ദ​രി അ​ഭി​രാ​മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button