വാഷിംഗ്ടൺ: ദിനോസറിന്റെ ഫോസിലുകൾ മോഷ്ടിച്ച് വിറ്റ നാല് പേർ അറസ്റ്റിൽ. യുഎസിൽ നിന്നും ദിനോസറിന്റെ ഫോസിൽ മോഷ്ടിച്ച് ചൈനയ്ക്ക് വിറ്റവരാണ് അറസ്റ്റിലായത്. പ്രതികൾ ചൈനയിലേക്ക് കയറ്റുമതി ചെയ്തത് ഏകദേശം ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന ഫോസിലുകളാണ്.
Read Also: ട്രെയിനിടിച്ചു: ഭിന്നശേഷിക്കാരായ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
യുഎസ് പൗരന്മാരാണ് അറസ്റ്റിലായ നാല് പേരും. പാലിയന്റോളജിക്കൽ റിസോഴ്സസ് പ്രസർവേഷൻ ആക്ട് നിയമ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെക്കുകിഴക്കൻ യൂട്ടോയിൽ നിന്നാണ് ഇവർ ദിനോസർ അസ്ഥികൾ നിയമവിരുദ്ധമായി കടത്തിയത്. തുടർന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. 10,00,000 ഡോളർ വിലമതിക്കുന്ന ദിനോസർ അസ്ഥികൾ ഇവർ വിറ്റഴിച്ചു.
Read Also: കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും: എം വി ഗോവിന്ദൻ
Post Your Comments