
കൊച്ചി: അഞ്ചു വയസുകാരന് നേര്‍ക്ക് തെരുവുനായ ആക്രമണം. എറണാകുളം ജില്ലയിലെ മലയാറ്റൂരില്‍ നടന്ന സംഭവത്തിൽ അഞ്ചു വയസുള്ള ജോസഫ് ഷെബിന് ആണ് പരിക്കേറ്റത്. കുട്ടിയുടെ കവിളില്‍ നായ കടിച്ച് പരിക്കേൽപ്പിച്ചു. സഹോദരനൊപ്പം വീട്ടുമുറ്റത്ത് ഇരുന്ന് കളിക്കുന്നതിനിടെ, റോഡില്‍ നിന്നും ഓടിവന്ന നായ കുട്ടിയെ കടിക്കുകയായിരുന്നു.
ബഡ്ജറ്റ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു ലാപ്ടോപ്പ് കൂടി! ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി
കുട്ടിയും സഹോദരനും ബഹളമുണ്ടാക്കിയതോടെ മാതാപിതാക്കള്‍ ഓടിയെത്തി നായയെ ഓടിക്കുകയായിരുന്നു. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments