Latest NewsComputerNewsTechnology

ബഡ്ജറ്റ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു ലാപ്ടോപ്പ് കൂടി! ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി

AMD Quad Core Ryzen 5-7520U പ്രോസസറിലാണ് പ്രവർത്തനം

ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ലാപ്ടോപ്പുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ഏസർ. ഇതിനോടകം നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ ഏസർ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഇത്തവണയും ബഡ്ജറ്റ് റേഞ്ചിൽ ലാപ്ടോപ്പുകൾ ഇഷ്ടപ്പെടുന്നവർക്കായാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഏസറിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പായ ഏസർ ആസ്പയർ 3 എ135 ആണ് ഇത്തവണ വിപണിയിൽ എത്തിയത്. പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. ഡിസ്പ്ലേ വലിപ്പം കൂടുതൽ ആവശ്യമുള്ളവർക്ക് ഈ മോഡൽ തിരഞ്ഞെടുക്കാവുന്നതാണ്. 1920×1080 പിക്സൽ റെസലൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. AMD Quad Core Ryzen 5-7520U പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്. 8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 512 ജിബിയുമാണ്. ലാപ്ടോപ്പിന്റെ ഭാരം 1.78 കിലോഗ്രാം മാത്രമാണ്. ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണി വില 37,000 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ല: ശങ്കര്‍ മഹാദേവന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button