Latest NewsNewsIndia

കർണാടക ആഭ്യന്തരമന്ത്രിയുടെ അടുത്ത അനുയായി ആയ കോൺഗ്രസ് നേതാവിനെ ആറംഗ സംഘം വെട്ടിക്കൊന്നു

കോലാർ: കർണാടകയിലെ കോൺഗ്രസ് നേതാവിനെ അഞ്ജാത സംഘം വെട്ടിക്കൊലപ്പെടുത്തി. കോലാർ ജില്ലയിൽ ആണ് സംഭവം. കോൺഗ്രസ് നേതാവ് ആയ എം ശ്രീനിവാസിനെയാണ് ആറ് പേർ അടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുൻ സ്പീക്കർ രമേഷ് കുമാറുമായും ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ശ്രീനിവാസ്.

ശ്രീനിവാസ് തന്റെ ബാറിന്റെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയായിരുന്നു. അതിനുശേഷം അദ്ദേഹം ഫാംഹൗസിലേക്ക് മടങ്ങി. ഈ സമയം ആണ് ആക്രമികൾ എത്തിയത്. ദൃക്‌സാക്ഷി വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആറ് അക്രമികളും കോൺഗ്രസ് നേതാവിനെ സമീപിച്ച് അഭിവാദ്യം ചെയ്തതായി പോലീസ് പറഞ്ഞു. കാപ്പി കുടിക്കാൻ തന്നോടൊപ്പം ഇരിക്കാൻ ശ്രീനിവാസൻ സംഘത്തോട് പറയുന്നുണ്ട്. ഇതോടെ, ശ്രീനിവാസന് അറിയാവുന്നവരാണ് കൊലയാളികൾ എന്ന നിഗമനത്തിലാണ് പോലീസ്.

‘അദ്ദേഹം (എം ശ്രീനിവാസ്) അവരെ അറിയുകയും അവർക്ക് കാപ്പി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹായി കാപ്പിയെടുക്കാൻ അകത്തേക്ക് പോയി. അദ്ദേഹത്തിന് ചുറ്റും 3-4 കസേരകൾ ഉണ്ടായിരുന്നു, അക്രമികളിൽ ചിലർ അവയിൽ ഇരുന്നു. പിന്നീട് അവരിൽ ഒരാൾ രാസവസ്തു സ്പ്രേ ചെയ്തു. ഇതോടെ അദ്ദേഹം നിലവിളിച്ചെങ്കിലും കൂടെയുള്ള ആൾ കയ്യിൽ കരുതിയിരുന്ന വടിവാളുകൊണ്ട് അദ്ദേഹത്തെ ആഞ്ഞുവെട്ടി. ശേഷം മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു’, പോലീസ് പറഞ്ഞു.

അക്രമികൾ അദ്ദേഹത്തെ ‘അമ്മാവൻ’ എന്ന് വിളിക്കുകയും ഹസ്തദാനം ചെയ്യുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് നേതാവിനെ ജലപ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button