
ചവറ: വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. നീണ്ടകര വെളിത്തുരുത്ത് മുല്ലവീട്ടില്‍ പടിഞ്ഞാറ്റതില്‍ രഞ്ജിത്ത്(42) ആണ് അറസ്റ്റിലായത്. ചവറ പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് അപകടം: ചികിത്സയിലായിരുന്നയാൾ മരിച്ചു
കഴിഞ്ഞ ദിവസം വൈകുന്നേരം 6.30-ന് നീണ്ടകര വെളിത്തുരുത്ത് ബീവറേജസിന് സമീപമുള്ള റോഡില്‍ വാഹന പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അതുവഴി മോട്ടോര്‍ സൈക്കിളിലെത്തിയ രഞ്ജിത്ത് വാഹനം നിര്‍ത്താനുള്ള പൊലീസിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് മോട്ടോര്‍ സൈക്കിള്‍ പരിശോധന നടത്തുകയായിരുന്ന എസ്ഐയെ ഇടിച്ച ശേഷം രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. വാഹനം ഇടിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതുകൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്, ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ചവറ പൊലീസ് ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments