
വാഴൂർ: സംഘർഷത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇളമ്പള്ളി ഇല്ലിക്കൽ (പൂവത്തുങ്കൽ) സുദീപ് ഏബ്രഹാം(50) ആണ് മരിച്ചത്.
Read Also : എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് ഓഫറിൽ ഐഫോൺ സ്വന്തമാക്കാം! വമ്പൻ കിഴിവുമായി ആമസോൺ
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. കൊടുങ്ങൂരിൽ പാലാ വഴിക്കുള്ള ഷാപ്പിന് സമീപം റോഡിൽ വച്ച് സുദീപും മറ്റു ചിലരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതായി പറയപ്പെടുന്നു. സുദീപ് പരിക്കേറ്റ് റോഡിൽ കിടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന്, പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലാക്കിയത്. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ഷൈനി. മക്കൾ: അമല, മരിയ. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ നടക്കും.
Post Your Comments