മങ്കൊമ്പ്: റോഡുവക്കിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി പഞ്ചായത്ത് നാലാം വാർഡിൽ ചേന്നങ്കരി വരമ്പത്തുചിറ വീട്ടിൽ സ്കറിയ കുഞ്ചറിയ(സക്കറിയാച്ചൻ-58)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് നെടുമുടി പൂപ്പള്ളി കൈനകരി റോഡിൽ പൂപ്പള്ളി ജംഗ്ഷനു സമീപത്തായിട്ട് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് കൂലിപ്പണിക്കാരനായ ഇദ്ദേഹം വീട്ടിൽ നിന്നു പുറത്തേക്കു പോയത്. ഇന്നലെ രാവിലെ മൃതദേഹം കണ്ടതിനെത്തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.
Read Also : രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജോലിക്കിടെ 188 പോലീസുകാര്‍ക്ക് ജീവന് നഷ്ടമായി: അമിത് ഷാ
തുടർന്ന്, നെടുമുടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്റെ തലയ്ക്കും തോളിനുമടക്കം ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകളുണ്ട്. ഏതെങ്കിലും വാനഹമിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്കാരം ഇന്നു മൂന്നിന് ചേന്നങ്കരി സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ആൻസമ്മ സ്കറിയ. മക്കൾ: അനു കെ. സ്കറിയ, അനീറ്റ കെ. സ്കറിയ, അലൻ കെ. സ്കറിയ.
Post Your Comments