പാലക്കാട്: 12 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 60 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വണ്ടിത്താവളം വിളയോടി അജയഘോഷിനെ(24)യാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ആണ് ശിക്ഷിച്ചത്.
Read Also : ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം
പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് 20 വർഷം അനുഭവിച്ചാൽ മതി.
Read Also : ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല: ജോസ് കെ മാണി
2019 ഡിസംബർ ഒന്നു മുതൽ 2022 ആഗസ്റ്റ് 20 വരെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. മീനാക്ഷിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ശശിധരൻ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Post Your Comments