മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവിനെ ചോരവാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. പുറത്തൂര്‍ സ്വദേശി സ്വാലിഹിനെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയത്. സ്വാലിഹിന്റെ കാലുകളില്‍ ആഴത്തില്‍ മുറിവ് പറ്റിയിട്ടുണ്ട്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ രാത്രി ചിലര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതില്‍ സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്.
മരണത്തിന് പിന്നില്‍ ലഹരി സംഘമാകാമെന്നാണ് പൊലീസ് നല്കുന്ന സൂചന. ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Post Your Comments