Life Style

മാറാതെ നില്‍ക്കുന്ന തൊണ്ട വേദന ഒരു പക്ഷേ ക്യാന്‍സര്‍ ലക്ഷണമാകാം.. ശ്രദ്ധിക്കുക

തൊണ്ടവേദനയും ജലദോഷവും ചുമയുമെല്ലാം നമുക്ക് സാധാരണഗതിയില്‍ ബാധിക്കപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. മിക്കവരും ഇതിനെയൊന്നും കാര്യമായി എടുക്കാറുമില്ല. എന്നാല്‍ ചുമയും ജലദോഷവുമൊക്കെ ദിവസങ്ങളോളം നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോകുന്നവരാണ് ഏറെയും.

എന്നാല്‍ തൊണ്ടവേദനയാകട്ടെ, അധികപേരും നിസാരമായേ എടുക്കാറുള്ളൂ. പക്ഷേ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന അപകടമാണെന്ന വാദവും നിങ്ങള്‍ കേട്ടിരിക്കാം.

Read Also; വീണ വിജയൻ GST അടച്ചിട്ടുണ്ട്; കുഴല്‍നാടനെ രേഖാമൂലം അറിയിച്ച് ധനവകുപ്പ്

തൊണ്ടവേദന ശ്രദ്ധിച്ചില്ലെങ്കില്‍…

തൊണ്ടവേദന ദിവസങ്ങളോളം നീണ്ടുനിന്നിട്ടും അത് ശ്രദ്ധിച്ചില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ പലതാണ്. ഒന്ന് – അത് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളുടെയോ അണുബാധകളുടെയോ ലക്ഷണമായി വരുന്നതാകാം. അങ്ങനെയെങ്കില്‍ സമയത്തിന് പരിശോധിച്ച് ചികിത്സ തേടിയില്ലെങ്കില്‍ രോഗം അറിയാതെ പോകുകയും കൂടുതല്‍ തീവ്രമാകുകയും ചെയ്യാം.

രണ്ടാമതായി നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന തുടര്‍ന്ന് അണുബാധയായി മാറാം. ഇത് പ്രതിരോധിക്കാനും സമയത്തിന് ചികിത്സ തേടിയേ പറ്റൂ.

ക്യാന്‍സര്‍ ലക്ഷണമാണോ?

നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന ക്യാന്‍സര്‍ ലക്ഷണമാണ് എന്നതാണല്ലോ ഒരു വാദം. ഈ വാദം പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല. എന്നുവച്ചാല്‍ തൊണ്ടവേദന ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നത് ക്യാന്‍സറിന്റെയും ലക്ഷണമാകാം. തൊണ്ടയെ ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമായാണ് ഇത് വരിക. തൊണ്ടയില്‍ തന്നെ ലാരിംഗ്‌സ്, ഫാരിംഗ്‌സ്, ടോണ്‍സില്‍സ് എന്നീ ഭാഗങ്ങളെയെല്ലാം ബാധിക്കുന്ന ക്യാന്‍സറിന്റെ ലക്ഷണമായി തൊണ്ടവേദന നീണ്ടുനില്‍ക്കാം. സമയത്തിന് രോഗം കണ്ടെത്താനായാല്‍ തീര്‍ച്ചയായും ഫലപ്രദമായ ചികിത്സയുമെടുക്കാം.

അലര്‍ജികള്‍…

തൊണ്ടവേദന നീണ്ടുനില്‍ക്കുന്നതിന്റെ മറ്റൊരു കാരണം അലര്‍ജിയാകാം. ചിലരില്‍ ഈ അലര്‍ജി തിരിച്ചറിഞ്ഞിട്ട് പോലുമുണ്ടാകില്ല. അലര്‍ജികള്‍ ഏതായാലും അത് തിരിച്ചറിയേണ്ടത് നിര്‍ബന്ധമാണ്. എങ്കിലേ രോഗിക്ക് ആരോഗ്യകരമായ ജീവിതം നയിക്കാനാകൂ. കാരണം പല തയ്യാറെടുപ്പുകളും അല്ലെങ്കില്‍ മുന്‍കരുതലുകളും അലര്‍ജികളുള്ളവര്‍ പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം എപ്പോഴും തൊണ്ടവേദന, ജലദോഷം, ചുമ, പനി പോലുള്ള പ്രയാസങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button