Latest NewsNewsBusiness

എൽ ആൻഡ് ടി ഫിനാൻസിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, ഇത്തവണ ചുമത്തിയത് കോടികളുടെ പിഴ

റിസർവ് ബാങ്ക് ആക്ട് 1934-ലെ വിവിധ സെക്ഷനുകൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്

രാജ്യത്തെ പ്രമുഖ ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ എൽ ആൻഡ് ടി ഫിനാൻസിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടികൾ പിഴ ചുമത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2.5 കോടി രൂപയാണ് എൽ ആൻഡ് ടി ഫിനാൻസ് പിഴ ഒടുക്കേണ്ടത്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുളള ചട്ടങ്ങൾ പാലിക്കുന്നതിൽ എൽ ആൻഡ് ടി ഫിനാൻസ് ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ആർബിഐ വ്യക്തമാക്കി.

റിസർവ് ബാങ്ക് ആക്ട് 1934-ലെ വിവിധ സെക്ഷനുകൾ ഉപയോഗിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. അതേസമയം, നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മാത്രമാണ് പിഴ ചുമത്തിയതെന്നും, ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളെയോ, അവരുടെ ഉപഭോക്താക്കളുമായുള്ള ബന്ധത്തെയോ പിഴയുമായി ബന്ധപ്പെട്ടുള്ള നടപടികൾ ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. കൃത്യമായ അന്വേഷണത്തിനൊടുവിലാണ് ആർബിഐയുടെ തീരുമാനം പുറത്തുവന്നത്.

Also Read: കാലുകളില്‍ ആഴത്തില്‍ മുറിവ്, തിരൂരില്‍ യുവാവ് പുരയിടത്തില്‍ ചോരവാര്‍ന്ന് മരിച്ചനിലയില്‍: കൊലപാതകമെന്ന് പൊലീസ്

നഷ്ട സാധ്യതയെ കുറിച്ചുള്ള വിവരങ്ങൾ, വ്യത്യസ്ഥ പലിശ, വായ്പ അപേക്ഷ ഫോമിന്റെ വിവരങ്ങൾ, വായ്പ അനുമതിപത്രങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കളുമായി പങ്കുവയ്ക്കുന്നതിൽ എൽ ആൻഡ് ടി ഫിനാൻസിന് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ആർബിഐ കണ്ടെത്തിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത ബാങ്ക്, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴയാണ് ആർബിഐ ഇതിനോടകം ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button