Latest NewsKeralaNews

ബിജെപിയുമായി ചേര്‍ന്നുപോകുന്ന രാഷ്ട്രീയമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്നുപോകുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്ന് എം വി ഗോവിന്ദന്‍. അഖിലേന്ത്യ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ഒരു പാര്‍ട്ടി തീരുമാനിക്കുന്നു. അതിന്റെ കേരള ഘടകം ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നു, കേരളത്തിലെ ജെഡിഎസിന്റെ ധാര്‍മികതയ്ക്ക് എന്താണ് കുറവെന്ന് എം.വി ഗോവിന്ദന്‍ ചോദിച്ചു.

Read Also: എൽ ആൻഡ് ടി ഫിനാൻസിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, ഇത്തവണ ചുമത്തിയത് കോടികളുടെ പിഴ

‘ബിജെപി വിരുദ്ധമാണ് ഒന്നാമത്തെ കാര്യം. അവര്‍ക്കെതിരെ പ്രവത്തിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ നിലപാടുള്ള പാര്‍ട്ടിയാണ് ഇടതുപക്ഷപാര്‍ട്ടി. ബിജെപിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഞങ്ങളുടെ മുഖ്യ ശത്രു ബിജെപിയാണ്. അവര്‍ ഇവിടെ ജയിക്കാനുള്ള ഒരു സാധ്യതയുമില്ല’.

‘കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നു. ബിജെപിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. ദേവഗൗഡ തിരുത്തിയിട്ടും മാധ്യമങ്ങള്‍ക്ക് മനസിലാവുന്നില്ല. പറഞ്ഞത് ഇടത് പക്ഷത്തോടൊപ്പമാണ് കേരള ഘടകം എന്നാണ്. മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിച്ചതാണ്. ഇതെല്ലം ഇവന്റ് മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമാണ്’, എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button