Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവ്: സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തത് ആരോട് ചോദിച്ചിട്ടെന്ന് ഡോ. ബിജു

തിരുവനന്തപുരം: ഐഎഫ്എഎഫ്‌കെയില്‍ ചിത്രങ്ങൾ പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ചലച്ചിത്ര അക്കാദമി നൽകിയ വിശദീകരണം വീണ്ടും വിവാദങ്ങളിലേക്ക്. ഐഎഫ്എഫ്കെയില്‍ പരിഗണിക്കുന്നതിന് അയച്ച ‘എറാന്‍’ എന്ന തന്റെ ചിത്രം ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന ആരോപണവുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ചലച്ചിത്ര അക്കാദമി വിശദീകരണം നല്‍കി. ചിത്രം ഡൗണ്‍ലോഡ് ചെയ്തുകണ്ടുവെന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്.

എന്നാൽ, ഷിജു ബാലഗോപാലിനു കേരള ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണത്തില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് സംവിധായകന്‍ ഡോ. ബിജു പറഞ്ഞു. നിര്‍മ്മാതാവിന്റെ അനുമതി ഇല്ലാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ഡോ. ബിജു വ്യക്തമാക്കി. ഐഎഫ്എഎഫ്‌കെയ്ക്ക് സമര്‍പ്പിച്ച തന്റെ സിനിമ ജൂറി അംഗങ്ങള്‍ കണ്ടിട്ടില്ല എന്ന സംവിധായകന്‍ ഷിജു ബാലഗോപാലിന്റെ പരാതി ഏറെ ഗൗരവമുള്ളതാണെന്നും ഡോ. ബിജു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

വീണ വിജയൻ GST അടച്ചിട്ടുണ്ട്; കുഴല്‍നാടനെ രേഖാമൂലം അറിയിച്ച് ധനവകുപ്പ്

ഐ എഫ് എഫ് കെ യ്ക്ക് സമർപ്പിച്ച തന്റെ സിനിമ ജൂറി അംഗങ്ങൾ കണ്ടിട്ടില്ല എന്ന സംവിധായകൻ ഷിജു ബാലഗോപാലിന്റെ Shiju Balagopalan പരാതി ഏറെ ഗൗരവമുള്ളത് ആണ് . വിമിയോ ലിങ്കിന്റെ അനാലിറ്റിക്കൽ റിപ്പോർട്ട് ഷിജു ആധികാരിക തെളിവായി സമർപ്പിച്ചിട്ടുമുണ്ട് . ഇതിനു മറുപടിയായി ചലച്ചിത്ര അക്കാദമി പറഞ്ഞിരിക്കുന്നത് മാധ്യമങ്ങളിൽ വായിച്ചു . അക്കാദമിയുടെ മറുപടിയിൽ ഗുരുതരമായ ഒരു ഇല്ലീഗൽ നടപടി കൂടി ഉള്ളതായി അക്കാദമി അറിയാതെ തന്നെ പുറത്തു പറഞ്ഞിരിക്കുക ആണ് . അക്കാദമിയുടെ വിശദീകരണത്തിലെ പ്രധാന വാദം ഇതാണ് .

ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചത്. ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നത്.  ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്‌സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ല.

കുടുംബ കലഹം, യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെ ജെസിബി ഉപയോഗിച്ച് വീട് ഇടിച്ചുനിരത്തി: സംഭവം വടക്കന്‍ പറവൂരില്‍

ഈ വിശദീകരണത്തിൽ രണ്ടു പിഴവുകൾ ഉണ്ട്. ഒന്ന് വീമിയോ ലിങ്കിൽ നിന്നും ഡൌൺ ലോഡ് ചെയ്‌താൽ ഡൌൺ ലോഡ് ചെയ്തു എന്ന റിപ്പോർട്ടും വിമിയോ അനാലിറ്റിക്സിൽ ലഭിക്കും . ഈ സാങ്കേതികത പോലും അക്കാദമിക്ക് അറിയില്ലേ . ഷിജുവിന്റെ വീമിയോ റിപ്പോർട്ടിൽ ഡൌൺ ലോഡ് സീറോ എന്നാണ് കാണിക്കുന്നത് . അതായത് ഡൌൺ ലോഡ് ചെയ്തിട്ടില്ല എന്ന് വിമിയോ റിപ്പോർട്ട് കൃത്യമായി പറയുന്നു .

ഇനി അടുത്ത പ്രശ്നം കുറച്ചു കൂടി ഗുരുതരം ആണ് . സിനിമകൾ ഡൌൺ ലോഡ് ചെയ്താണ് കണ്ടത് എന്ന് അക്കാദമി തന്നെസമ്മതിക്കുമ്പോൾ ഉയരുന്ന ഗൗരവമായ ചോദ്യം ഈ സിനിമകൾ ഡൌൺ ലോഡ് ചെയ്യാനുള്ള അനുമതി നിങ്ങൾ നിർമാതാക്കളുടെ പക്കൽ നിന്നും വാങ്ങിയിട്ടുണ്ടോ എന്നതാണ് . അനുമതി ഇല്ലാതെ ഒരു ചിത്രവും ഡൌൺ ലോഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ല . അങ്ങനെ ചെയ്‌താൽ അത് ഗുരുതരമായ തെറ്റാണ് . ഇതിൽ ഭൂരിപക്ഷം സിനിമകളും റിലീസ് ചെയ്തിട്ടില്ലാത്ത സിനിമകൾ ആണ് . വിമിയോയിൽ പാസ്സ് വേഡ് പ്രൊട്ടക്ടഡ് ആയ ലിങ്ക് ആണ് മേളയ്ക്ക് സമർപ്പിക്കുന്നത് .

നീറ്റ് പരീക്ഷയ്ക്കെതിരെ കർശന നടപടിയുമായി തമിഴ്‌നാട്: പരീക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണ ക്യാമ്പയിന്‍

ഇത് ഡൌൺ ലോഡ് ചെയ്യണമെങ്കിൽ നിർമാതാവിന്റെ അനുമതി പ്രത്യേകമായി വാങ്ങണം .
അല്ലാതെ പുറത്തിറങ്ങാത്ത സിനിമകളുടെ സ്വകാര്യ ലിങ്ക് അനുവാദം ഇല്ലാതെ തോന്നും പടി ഡൌൺ ലോഡ് ചെയ്യുന്നത് കുറ്റകരമാണ് . ഞങ്ങൾ സിനിമകൾ ഡൌൺ ലോഡ് ചെയ്താണ് കണ്ടത് എന്നൊക്കെ അക്കാദമി തന്നെ പറയുമ്പോൾ ഇതിന്റെ ഒക്കെ സീരിയസ്നെസ് അക്കാദമിക്ക് അറിയാത്തതാണോ അതോ ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്യും ആരുണ്ട് ചോദിക്കാൻ എന്ന സ്ഥിരം രീതി ആണോ .

പത്താം ക്ലാസ് പരീക്ഷയുടെ ഉത്തര പേപ്പർ നോക്കുന്ന സംഘത്തിന്റെ തലവനായി മിനിമം പത്താം ക്ലാസ് പാസ്സായ ആളിനെ എങ്കിലും നിയമിക്കണം എന്ന സാമാന്യ മര്യാദ ഇല്ലാത്ത ടീം ആണ് . മഴ നനയാതിരിക്കാൻ പോലും ഐ എഫ് എഫ് കെ യുടെ തിയറ്ററുകളിൽ കയറിയിട്ടില്ലാത്ത ആളുകളെ വരെ സിനിമകൾ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ചെയർമാൻമാർ ആക്കുന്ന സ്ഥാപനം ആണത് . സിനിമകളുടെ അൺ എത്തിക്കൽ ഡൌൺ ലോഡിനെ പറ്റിയും വിമിയോ അനാലിറ്റിക്കലിനെ പറ്റിയും ഒക്കെ നമ്മൾ ഇക്കൂട്ടരോടാണ് പറയുന്നത്‌ ..

1.72 കോടിക്ക് വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചെന്ന് റിപ്പോർട്ട്: രേഖകൾ പുറത്തുവിടാതിരുന്നത് എന്തുകൊണ്ട്?

വാൽക്കഷണം – ഇങനെ വസ്തുതകളും പിഴവുകളും വസ്തുതാപരമായി ചൂണ്ടിക്കാണിക്കുമ്പോൾ ചില സ്ഥിരം തൊഴിലില്ലാ സോഷ്യൽ മീഡിയ ചൊറിച്ചിലുകാർ ഉടൻ ഇറങ്ങും . ഇങ്ങേരുടെ സിനിമ എടുക്കാഞ്ഞിട്ടാണ് ഇത് എന്നൊക്കെയുള്ള ആരോപണങ്ങളുമായി . എന്റെ പൊന്നു ചങ്ങാതിമാരെ ന്യൂ മലയാളം സിനിമ ജൂറി തിരഞ്ഞെടുത്തില്ലെങ്കിലും ഐ എഫ് എഫ് കെ യുടെ നിയമാവലി അനുസരിച്ചു എന്റെ പുതിയ സിനിമ ഐ എഫ് എഫ് കെ യിൽ കാണിച്ചേ പറ്റൂ . ചലച്ചിത്ര അക്കാദമി ചെയർമാൻ വിചാരിച്ചാലും ആ സിനിമ കാണിക്കാതിരിക്കാൻ പറ്റില്ല .

കാരണം FIAPF അക്രെഡിറ്റെഷൻ ഉള്ള ലോകത്തിലെ പ്രധാന ചലച്ചിത്ര മേളകളിൽ ഈ വർഷം തിരഞെടുക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ സിനിമകൾ ഫെസ്റ്റിവൽ കലൈഡോസ്‌കോപ് വിഭാഗത്തിൽ തിരഞ്ഞെടുക്കേണ്ടതാണ് . ഈ വർഷം FIAPF അക്രിഡിറ്റേഷൻ ഉള്ള ലോകത്തെ ആദ്യ 15 ചലച്ചിത്ര മേളകളിൽ ഒന്നിൽ തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു മലയാള സിനിമയെ ഉള്ളൂ . അത് അദൃശ്യ ജാലകങ്ങൾ ആണ് .

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ശ്രദ്ധാഞ്ജലി: പുഷ്പചക്രം അർപ്പിച്ച് ഡിജിപി

നവംബർ 15 നു എസ്റ്റോണിയയിലെ താലിൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ സിനിമയുടെ ആദ്യ പ്രദർശനം നടക്കും . അതുകൊണ്ട് തന്നെ ആ സിനിമ ഐ എഫ് എഫ് കെ യിൽ ഇത്തവണ സ്വാഭാവികമായും ഉൾപ്പെടും . പക്ഷെ ഐ എഫ് എഫ് കെ യിൽ സിനിമ പ്രദർശിപ്പിക്കേണ്ടതില്ല എന്നാണ് ഞാൻ തീരുമാനിച്ചത് . ഇത് പോലും അറിയാതെ സിനിമ ഐ എഫ് എഫ് കെ യിൽ എടുക്കാത്തത് കൊണ്ടാണ്‌ പ്രതികരിക്കുന്നത് എന്നൊക്കെ പറയുന്ന ചില സ്ഥിരം ചൊറിച്ചിൽ ജീവികളോട് എന്ത് പറയാൻ …

shortlink

Related Articles

Post Your Comments

Related Articles


Back to top button