Latest NewsKeralaNews

വ്യാജ പരാതികളിൽ നടപടി സൂക്ഷിച്ച് മതി: മനുഷ്യാവകാശ കമ്മീഷൻ

എറണാകുളം: വ്യാജ പരാതികളിൽ നടപടിയെടുക്കുന്നത് സൂക്ഷിച്ച് മാത്രം മതിയെന്ന് മനുഷ്യാവകാശ കമ്മീഷൻ. ലഭിക്കുന്ന പരാതികളുടെ നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം മാത്രം പരിശോധനകൾ മതിയെന്നും എക്‌സൈസ് കമ്മീഷണർക്ക് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകി.

Read Also: ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്‌സയില്‍ കടുത്ത നിയന്ത്രണങ്ങള്‍

സംസ്ഥാനത്തെ എല്ലാ എക്‌സൈസ് ഉദ്യോഗസ്ഥർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ സംസ്ഥാന എക്‌സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഉദ്യേഗസ്ഥർക്ക് നൽകുന്ന നിർദ്ദേശത്തിന്റെ പകർപ്പ് കമ്മീഷന് സമർപ്പിക്കുകയും വേണം. സംസ്ഥാനത്ത് ഉടനീളം ലഭിക്കുന്ന പരാതികളിൽ അനാവശ്യ ധ്യതി കാണിച്ച് ആരോപണ വിധേയരായ ആളുകളുടെ മുന്നിൽ യൂണിഫോമിലും അല്ലാതെയും എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ഭീകരാവസ്ഥ സ്യഷ്ടിക്കുന്നത് നിത്യ സംഭവമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

കുറ്റം അന്വേഷിക്കണ്ട ഉദ്യോഗസ്ഥർ നിരപരാധികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നത് അധികകാലം നോക്കിയിരിക്കാൻ കഴിയില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നോർത്ത് പറവൂർ തത്തപ്പിള്ളി സ്വദേശിനി സുമയുടെയും എൻ സി സുമതിയുടെയും വീടുകളിൽ ഒന്നിൽകൂടുതൽ തവണ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി മാനഹാനിയുണ്ടാക്കി എന്ന പരാതിയിലാണ് ഉത്തരവ്. എന്നാൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെന്നും ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറിയതെന്നും നോർത്ത് പറവൂർ എക്‌സൈസ് സി ഐ കമ്മീഷനെ അറിയിച്ചു.

Read Also: ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്‌സയില്‍ കടുത്ത നിയന്ത്രണങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button