Latest NewsNewsInternational

ഗാസയിലെ അല്‍-ഒമാരി മസ്ജിദ് തകര്‍ത്ത് ഇസ്രയേല്‍ സൈന്യം : അല്‍ അഖ്‌സയില്‍ കടുത്ത നിയന്ത്രണങ്ങള്‍

ഗാസ : ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം 15 ദിവസം പിന്നിടുമ്പോള്‍ ഇരുഭാഗത്തും വന്‍ നാശ നഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനിടെ ഗാസയിലെ ചരിത്രപ്രസിദ്ധമായ മസ്ജിദ് ഇസ്രയേല്‍ സൈന്യം തകര്‍ത്തു. വടക്കന്‍ ഗാസ സ്ട്രിപ്പിലെ അല്‍-ഒമാരി അല്‍-ഒമാരി മസ്ജിദാണ് നിലംപരിശാക്കിയത്.

ഹമാസ് ഭീകരര്‍ മസ്ജിദില്‍ അഭയം തേടിയേക്കാമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു അതിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം മസ്ജിദ് തകര്‍ത്തത്.
തെക്കന്‍ ഗാസയിലെ അല്‍-സഹ്റ ടവറുകളിലും അല്‍-ബൈദര്‍, ഷെയ്ഖ് അജ്ലിന്‍, താല്‍ അല്‍-ഹവ എന്നിവയ്ക്ക് സമീപമുള്ള മറ്റ് സൈറ്റുകളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട് . മാത്രമല്ല അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രയേല്‍ സൈന്യം കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

കിഴക്കന്‍ ജറുസലേമിലെ ഓള്‍ഡ് സിറ്റി ഏരിയയില്‍ അല്‍-അഖ്സ മസ്ജിദ് ഉള്‍പ്പെടെയുള്ള പ്രവേശന കവാടങ്ങളില്‍ ഇസ്രയേല്‍ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button