ആഗോള വിപണി വീണ്ടും കലുഷിതമായി തുടർന്നതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഇന്ന് ക്രൂഡോയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇത് വിപണിയിൽ കനത്ത വെല്ലുവിളി ഉയർത്തിയതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ബിഎസ്ഇ സെൻസെസ് 231 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,397.62-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 82 പോയിന്റ് നഷ്ടത്തിൽ 19,542.65-ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇന്നൊരുവേള സെൻസെക്സ് 65,308 പോയിന്റ് വരെയും, നിഫ്റ്റി 19,518 പോയിന്റ് വരെയും താഴ്ന്നിരുന്നു. നിഫ്റ്റിയിൽ മിക്ക ഓഹരി വിഭാഗങ്ങളും കനത്ത വിൽപ്പന സമ്മർദ്ദമാണ് നേരിട്ടത്. നിഫ്റ്റി മിഡ്ക്യാപ് സൂചിക 1.13 ശതമാനവും, സ്മോൾക്യാപ് സൂചിക 0.79 ശതമാനവുമാണ് ഇടിഞ്ഞത്. ടാറ്റ കമ്മ്യൂണിക്കേഷൻസ്, ആദിത്യ ബിർള ഫാഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിലും, ഐടിസി, ടാറ്റാ സ്റ്റീൽ, എച്ച്.യു.എൽ, എസ്ബിഐ, പവർ തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിലും കനത്ത നഷ്ടം രേഖപ്പെടുത്തി. സൊമാറ്റോ, ടിസിഎസ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഹോൾഡിംഗ്സ് തുടങ്ങിയവയുടെ ഓഹരികളാണ് നേട്ടം കുറിച്ചത്.
Also Read: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments