Latest NewsIndiaNews

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഎസ് അച്യുതാനന്ദനൊപ്പവും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്ന ചിത്രവും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി വിഎസ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘നൂറാം ജന്മദിനത്തിന്റെ വിശേഷ അവസരത്തില്‍ മുന്‍ കേരള മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകള്‍. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പതിറ്റാണ്ടുകളായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. അദ്ദേഹവുമായുള്ള ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു. പ്രത്യേകിച്ചും ഞങ്ങള്‍ രണ്ടുപേരും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,’ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button