ഡൽഹി: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. അമേഠി വിട്ട് രാഹുല്‍ ഗാന്ധിയെ ഹൈദരാബാദില്‍ നിന്ന് മത്സരിപ്പിക്കൂ എന്നും കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്നും ഒവൈസി പറഞ്ഞു. ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം ശ്രമിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒവൈസിയുടെ വെല്ലുവിളി.
അസം, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിങ്ങനെ എവിടെയായാലും കോണ്‍ഗ്രസ് ബിജെപിയുമായി പോരാടുന്നിടത്തെല്ലാം ബിജെപിയെ സഹായിക്കാനാണ് എഐഎംഐഎം തങ്ങളുടെ നേതാക്കളെ രംഗത്തിറക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാൽ, എഐഎംഐഎം അസമില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ലെന്നായിരുന്നു ഒവൈസിയുടെ മറുപടി. ഇതുമാത്രമല്ല, രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് തോറ്റെന്നും അദ്ദേഹത്തിനെതിരെ താന്‍ അവിടെ മത്സരിച്ചിരുന്നുവെന്നും ഒവൈസി പറഞ്ഞു.
ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കാൻ റിലയൻസ് എത്തുന്നു! ഈ ഇസ്രായേൽ കമ്പനിയെ ഏറ്റെടുത്തേക്കും
തെലങ്കാന മുഖ്യമന്ത്രി വലിയ തോതിലുള്ള അഴിമതിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ കെസിആറിനെതിരെ സിബിഐയോ ഇഡിയോ ഐടിയോ അന്വേഷണം നടത്തിയിട്ടില്ലെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ആരോപിച്ചിരുന്നു. ‘രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുടര്‍ച്ചയായ അന്വേഷണം നടക്കുകയാണ്. ഇതിനര്‍ത്ഥം ബിജെപി – ബിആര്‍എസിനെ സംരക്ഷിക്കുകയാണ്. ബിജെപിയും – ബിആര്‍എസും അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മും പരസ്പരം സഹായിക്കുന്നുണ്ട്. ബിജെപിയും ബിആര്‍എസും എഐഎംഐഎമ്മും തന്നെ നിരന്തരം ആക്രമിക്കുന്നുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments