Latest NewsNewsBusiness

ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കാൻ റിലയൻസ് എത്തുന്നു! ഈ ഇസ്രായേൽ കമ്പനിയെ ഏറ്റെടുത്തേക്കും

ഇന്റൽ അടുത്തിടെ ടവർ സെമികണ്ടക്ടർ കമ്പനിയുടെ ഏറ്റെടുക്കൽ പദ്ധതി റദ്ദ് ചെയ്തിരുന്നു

അതിവേഗം വളരുന്ന ചിപ്പ് നിർമ്മാണ മേഖലയിൽ ചുവടുകൾ ശക്തമാക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ്. ചിപ്പ് നിർമ്മാണത്തോടനുബന്ധിച്ച് ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടവർ സെമികണ്ടക്ടർ എന്ന കമ്പനിയെ ഏറ്റെടുക്കാൻ റിലയൻസ് പദ്ധതിയിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. അതേസമയം, ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഏറ്റെടുക്കൽ നടപടികൾ വൈകാൻ സാധ്യതയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ഇതിനോടകം തന്നെ വിവിധ മേഖലകളിൽ ചുവടുറപ്പിച്ചിട്ടുണ്ട്.

വാഹന വ്യവസായം, മെഡിക്കൽ, ഇൻഡസ്ട്രിയൽ, കൺസ്യൂമർ, എയ്റോസ് സ്പേസ്, ഡിഫൻസ് തുടങ്ങിയ മേഖലകളിൽ ലോകമെമ്പാടുമുള്ള 300-ലധികം ഉപഭോക്താക്കൾക്കായി അനലോഗ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ടവർ സെമികണ്ടക്ടർ. ഇന്റൽ അടുത്തിടെ ടവർ സെമികണ്ടക്ടർ കമ്പനിയുടെ ഏറ്റെടുക്കൽ പദ്ധതി റദ്ദ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് 540 ഡോളറിന് ടവർ സെമികണ്ടക്ടർ ഏറ്റെടുക്കാനുള്ള പദ്ധതി ഇന്റർ പ്രഖ്യാപിച്ചത്. എന്നാൽ, റെഗുലേറ്റർമാർ കരാറിന് അംഗീകാരം നൽകാത്തതിനെ തുടർന്ന് അവ റദ്ദ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ടവർ സെമികണ്ടക്ടറിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ നടത്തിയത്.

Also Read: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button