ഓസ്ട്രിയയിലേക്കും ജർമ്മനിയിലേക്കും നഴ്സുമാർക്ക് വൻ അവസരങ്ങൾ. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് സൗജന്യമായി അവസരം ഒരുങ്ങുന്നത്. ഓസ്ട്രിയയിലേക്ക് നഴ്സുമാർക്ക് 50 ഒഴിവുകളാണ് ഉള്ളത്. നഴ്‌സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെയാണ്. അതായത് ഇന്ത്യൻ രൂപ 228,641-351,772 വരെ. വിസയും, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.
ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odepc.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574. എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം.
ശക്തമായി തിരിച്ചടി; ഗാസയില്‍ ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം. 500 ഒഴിവുകളാണ് ഉള്ളത്. നഴ്സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപെൻഡും നൽകും.
ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepc.in ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574 നമ്പറുകളിൽ ബന്ധപ്പെടാം.
Post Your Comments