Latest NewsNewsInternational

ശക്തമായി തിരിച്ചടി; ഗാസയില്‍ ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ഗാസ: ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം 14-ാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗാസയിലെ പള്ളിയില്‍ ഇന്ന് വന്‍ സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തിൽ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി വളപ്പില്‍ അഭയം പ്രാപിച്ച നിരവധി ആളുകള്‍ കൊല്ലപ്പെടും ചെയ്തിരുന്നു. ഇതിന് പിന്നാലെ, ഹമാസിന്റെ നൂറുകണക്കിന് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. ഗാസ മുനമ്പില്‍ ഒരു ഭീകരനെ വധിച്ചു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസ മുനമ്പില്‍ വലിയ തോതിലുള്ള കര ആക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. ഹമാസ് ആക്രമണത്തില്‍ ഇതുവരെ 1400-ലധികം ഇസ്രായേലികള്‍ മരിച്ചു. ഗാസയില്‍ മരണസംഖ്യ 3,785 ആയി ഉയര്‍ന്നു.

ഇതൊനോടൊപ്പം, ഹമാസ് ഭീകരരെന്ന് സംശയിക്കുന്ന 70 പേരെ വെസ്റ്റ് ബാങ്കിൽ നിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തതായി ഇസ്രായേൽ അറിയിച്ചു. ഹമാസുമായുള്ള യുദ്ധത്തിന്റെ 14-ാം ദിവസം പ്രദേശത്ത് നിന്ന് 70 പേരെ അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഗാസ മുനമ്പിൽ ബോംബാക്രമണം നടത്തുകയും ലെബനൻ അതിർത്തിയിൽ ഹിസ്ബുള്ളയുമായി ഏറ്റുമുട്ടുകയും ചെയ്തതുമുതൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ അക്രമം വർദ്ധിച്ചു.

അതേസമയം, ഗാസയിലെ ക്രൈസ്തവ ദേവാലയത്തിൽ അഭയം പ്രാപിച്ച നൂറുകണക്കിന് പേർക്കെതിരെ വ്യോമാക്രമണം നടത്തിയതിൽ വിശദീകരണവുമായി ഇസ്രായേൽ രംഗത്തെത്തിയിയിരുന്നു. ചർച്ചിന് അടുത്തുള്ള ഹമാസ് കേന്ദ്രമാണ് തങ്ങൾ ആക്രമിച്ചതെന്നും ചർച്ച് സൈന്യത്തിന്റെ ലക്ഷ്യമായിരുന്നില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന ട്വീറ്റ് ചെയ്തു. ചർച്ച് തകർത്തിട്ടില്ലെന്നും ചർച്ചിന്റെ മതിലാണ് തകർത്തതെന്നും കുറിപ്പിൽ പറയുന്നു. എന്നാൽ, കഴിഞ്ഞ 13 ദിവസമായി ജനവാസ മേഖലകളിൽ നടത്തുന്ന വ്യോമാക്രമണത്തിൽ വഴിയാധാരമായവരെ സംരക്ഷിക്കുന്ന ചർച്ചുകളും ആശുപത്രികളും പോലും ഇസ്രായേൽ ആക്രമിക്കുകയാണെന്ന് ജറുസലേമിലെ ഓർത്തഡോക്സ് പാത്രിയർക്കീസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button