
കുണ്ടറ: വില്പനക്കായി എത്തിച്ച 18 ഗ്രാം എം.ഡി.എം.എയുമായി അഞ്ചു യുവാക്കൾ പൊലീസ് പിടിയിൽ. കുണ്ടറ അംബിപൊയ്ക ഷംനാദ് മന്‍സിലില്‍ (നെടിയിലപ്പുര മേലതില്‍) സല്മാന് ഫാരിസ് (21), ചന്ദനത്തോപ്പ് ചാത്തിനാംകുളം ചരുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം എസ്.എസ് മന്‍സിലില്‍ സെയ്ദലി (22), കരിക്കോട് ചെറുവള്ളി വീട്ടില്‍ വിഷ്ണു (27), അഷ്ടമുടി എന്‍.എന്‍ ഹൗസില്‍ നിയാസ് (22), കരിക്കോട് തടവിള വീട്ടില്‍ അന്‍സാര്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കുണ്ടറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Also : മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പണം തട്ടി: യുവാവ് പിടിയില്‍
Post Your Comments