ആലപ്പുഴ: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ്പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരാണ് അറസ്റ്റിലായത്. നഗരത്തിൽ എക്സൈസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.
8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് വിൽപനയിലൂടെ ലഭിച്ച 3,000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : ഈ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കർണാടകയിലെ ബംഗളൂരു, ഒഡീഷ എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെ ഇടനിലക്കാര്‍ വഴിയാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments