CinemaMollywoodLatest NewsNewsEntertainment

‘മമ്മൂക്ക എന്നെ അങ്ങനെ വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു’: പേര് മാറ്റുകയാണെന്ന് വിൻസി അലോഷ്യസ്

തന്റെ പേര് മാറ്റുകയാണെന്ന് അറിയിച്ച് നടി വിൻസി അലോഷ്യസ്. ‘വിൻ സി’ എന്നാണ് ഇനി തന്റെ പേരെന്ന് ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ നടി വിൻസി പറയുന്നു. ‘ആരെങ്കിലും തന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും അത്ഭുതവും അഭിമാനവും തോന്നുമെന്നും നടി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ആരെങ്കിലും എന്നെ വിൻ സി എന്ന് പരാമർശിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് അഭിസംബോധന ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’, നടി കുറിച്ചു.

മമ്മൂട്ടി തന്നെ ‘വിൻ സി’ എന്ന് വിശേഷിപ്പിച്ച വാട്ട്‌സാപ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ടും നടി പങ്കുവെച്ചു. ആരാധകരിൽ നിന്നും മികച്ച അഭിപ്രായമാണ് നടിയുടെ പുതിയ പേരിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button